സൂര്യനെല്ലികേസില്‍ പി ജെ കുര്യന്റെ പങ്കിനെക്കുറിച്ചുള്ള പുനരന്വേഷണം സാധ്യമല്ലെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷബഹളം മൂലം നിയമസഭ നിര്‍ത്തിവെച്ചു. ജനുവരി ആറിനാണ് ഇനി സഭ ചേരുന്നത്. സുപ്രീം കോടതി തീര്‍പ്പു കല്പിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ നിയമം അനുശാസിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ബഹളം ആരംഭിച്ചത്. വനിതാ അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനടുത്തു ചെന്ന് പ്ലക്കാര്‍ഡുയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം സഭ പുനരാരംഭിച്ചെങ്കിലും ബഹളം [...]
The post പ്രതിപക്ഷ ബഹളം: നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു appeared first on DC Books.