ഡി സി ബുക്‌സിനു നേര്‍ക്ക് ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലീഷേഴ്‌സ് അപലപിച്ചു. കോട്ടയത്തെ പുസ്തകശാലയ്ക്കും പ്രസാധകന്‍ ഡി സി രവിയുടെ വീടിനു നേര്‍ക്കും നടന്ന ആക്രമണം അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രസിദ്ധീകരണ സ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്നുകയറ്റമാണെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ പബ്ലീഷേഴ്‌സ് അസോസിയേഷന്റെ ഫ്രീഡം ടു പബ്ലീഷ് കമ്മിറ്റിയില്‍ അംഗമാണ് ഫെഡറേഷന്‍. ചെയര്‍മാന്‍ അശോക് കെ ഘോഷാണ് ഫെഡറേഷനു വേണ്ടി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇന്ത്യ നിലകൊള്ളുന്നത് പൂര്‍ണ്ണസ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. രാജ്യത്തിന്റെ സാംസ്‌കാരികപൈതൃകത്തിനും ഭരണഘടനയ്ക്കും എതിരായി […]
The post ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ പ്രസാധകരുടെ സംഘടന appeared first on DC Books.