ദക്ഷിണ കൊറിയയില്‍ 476 യാത്രക്കാരുമായി പോയ ബഹുനില കടത്തു ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ ഒമ്പത് യാത്രക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 292 യാത്രക്കാരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. യാത്രികരില്‍ 164 പേരെ രക്ഷിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ഇഞ്ചിയോണില്‍ നിന്നും തെക്കന്‍ ദ്വീപായ ജിജുവിലേക്ക് പോയ സെവോള്‍ എന്ന് പേരുള്ള ബഹുനില കടത്തു ബോട്ടാണ് മുങ്ങിയത്. യാത്രികരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഡസണോളം ഹെലികോപ്റ്ററുകളും കപ്പലുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 87 […]
The post ദക്ഷിണ കൊറിയയിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയരുന്നു appeared first on DC Books.