സ്വകാര്യ ടെലികോം കമ്പനികളിലും സിഎജിക്ക് ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അസോസിയേഷന്‍ ഓഫ് യുണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമില്ലെന്ന ടെലികോം കമ്പനികളുടെ വാദം കോടതി അംഗീകരിച്ചില്ല. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം സര്‍ക്കാരിനെ അറിയിക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. […]
The post സ്വകാര്യ ടെലികോം കമ്പനികളെ ഓഡിറ്റ് ചെയ്യാമെന്ന് സുപ്രീം കോടതി appeared first on DC Books.