മാജിക്കല്‍ റിയലിസത്തിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹരമായി മാറിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും സാഹിത്യ നൊബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് അന്തരിച്ചു. ഇന്ത്യന്‍ സമയം ഏപ്രില്‍ പതിനെട്ട് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു 87കാരനായിരുന്ന അദ്ദേഹം. വടക്കന്‍ കൊളംബിയയിലെ അരക്കറ്റാക്കയിലാണ് ലോകമെങ്ങും ഗാബോ എന്നറിയപ്പെടുന്ന മാര്‍കേസ് ജനിച്ചത്. മാജിക്കല്‍ റിയലിസത്തിന്റെ വിഭ്രമിപ്പിക്കുന്ന ഭാവനാലോകങ്ങള്‍ തുറന്നിടുന്നവയാണ് മാര്‍കേസിന്റെ നോവലുകള്‍. മക്കൊണ്ടോ എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ കേന്ദ്രീകരിച്ചായിരുന്നു മാര്‍കേസിന്റെ പ്രശസ്ത രചനകള്‍ രൂപപ്പെട്ടത്. 1965 വരെ മാര്‍കേസിന്റെ രചനകളൊന്നും […]
The post മാജിക്കല്‍ റിയലിസത്തിന്റെ തമ്പുരാന്‍ മാര്‍കേസ് അന്തരിച്ചു appeared first on DC Books.