ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ രാജാവ് ട്രസ്റ്റിയായുള്ള ഭരണസമിതിക്ക് പകരം കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ ഭരണസംവിധാനം രൂപവത്കരിക്കാനും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭക്തരെ വഞ്ചിക്കുന്ന തരത്തില്‍ അനുഷ്ഠാനപരവും സാമ്പത്തികവുമായ ഗുരുതര ക്രമക്കേടാണ് ഏറെ വര്‍ഷങ്ങളായി നടക്കുന്നതെന്നും ക്ഷേത്രഭരണത്തില്‍നിന്നു രാജകുടുംബത്തെ ഒഴിവാക്കണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ക്ഷേത്രം സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തൂവെന്നും ധാര്‍മികതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ കടമകള്‍ ലംഘിക്കപ്പെട്ടൂവെന്നും […]
The post പത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി ഇടപെടണമെന്ന് അമിക്കസ് ക്യൂറി appeared first on DC Books.