തിരുവനന്തപുരം പൊന്‍മുടിയില്‍ മിനിബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഏപ്രില്‍ 19ന് രാവിലെ പൊന്‍മുടി ഇരുപത്തിയൊന്നാം വളവിലായിരുന്നു അപകടം. കൊല്ലം മീയന്നൂരില്‍ നിന്നു വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളടക്കം 37 പേര്‍ സംഘത്തിലുണ്ടായിരുന്നു. ബസ് പിന്നിലേയ്ക്ക് എടുക്കുമ്പോള്‍ അമ്പതടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ദുര്‍ഘടമായ മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരുക്കേറ്റവരെ വിതുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
The post പൊന്‍മുടിയില്‍ മിനിബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക് appeared first on DC Books.