ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി. സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സൂചനകളുളളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് ഉന്നത ബന്ധമുണ്ടെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. തഞ്ചാവൂര്‍ ജ്വല്ലേഴ്‌സാണ് സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയത് മണ്ണില്‍ കലര്‍ത്തിയാണ്. സ്വര്‍ണം മിനുക്കാന്‍ കരാറുള്ള ഇവര്‍ പണി ചെയ്യുന്നതിനിടെ ആഭരണങ്ങളില്‍ നിന്ന് താഴെ വീഴുന്ന സ്വര്‍ണതരികള്‍ മണലില്‍ കലര്‍ത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡവര്‍മയില്‍നിന്ന് 17 കിലോ സ്വര്‍ണവും ശരപ്പൊളിമാലയും ലഭിച്ചെന്ന് […]
The post പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തി: അമിക്കസ് ക്യൂറി appeared first on DC Books.