ജീവിതത്തെ സ്‌നേഹിക്കുന്നതു പോലെ കഥയെയും ഹൃദയത്തോടൊപ്പം ചേര്‍ത്തുവെച്ച എഴുത്തുകാരനാണ് അര്‍ഷാദ് ബത്തേരി. കാലുഷ്യവും കപടതയും അടക്കിവാഴുന്ന സമൂഹത്തില്‍ എഴുത്തിന്റെ നേരുകൊണ്ട് നിര്‍മ്മലമായി നിലനില്‍ക്കുന്ന അദ്ദേഹം ഭൂമിയോളം പരക്കുന്ന കൃപകളുടെ കൂട്ടുകാരനാണെന്ന് വിലയിരുത്താം. അദ്ദേഹത്തിന്റെ ഭൂമിയോളം ജീവിതം എന്ന കഥാസമാഹാരത്തില്‍നിന്ന് ഇത് വ്യക്തമാണ്. കേരള സര്‍ക്കാരിന്റെ പ്രഥമ വിവേകാനന്ദ പുരസ്‌കാരം അടക്കം ധാരാളം അവാര്‍ഡുകള്‍ നേടിയെടുത്ത കൃതിയാണിത്. സൂക്ഷ്മമായ പ്രാദേശികത്തനിമകളെ വിശാലമായ പൊതുമണ്ഡലത്തിലേക്ക് വിന്യസിക്കുന്ന രചനകളാണ് ഭൂമിയിലെ ജീവിതത്തിലെ ഓരോന്നും. മതപരവും കമ്പോള കേന്ദ്രീകൃതവുമായ ജീവിതങ്ങളുടെ വിധിവൈപരീത്യങ്ങള്‍ കൊണ്ട് […]
The post ഭൂമിയോളം ജീവിതം പറയുന്ന സമാഹാരം appeared first on DC Books.