ഏത് കലാസൃഷ്ടിയും നിരോധിക്കുന്നതിനു മുമ്പ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്. പുസ്തകം നിരോധിക്കുന്നതിലൂടെ തടയുന്നത് തുറന്ന സംവാദങ്ങളെയാണ്. പുസ്തകനിരോധനമല്ല, അത് കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചുള്ള സംവാദമാണ് വേണ്ടതെന്നും ആനന്ദ് അഭിപ്രായപ്പെട്ടു. തൃശൂര്‍ സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ഒത്തുചേര്‍ന്ന എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകനിരോധനം കൂടുതല്‍ ബാധിക്കുന്നത് അനുവാചകനെയാണെന്ന് ആനന്ദ് അഭിപ്രായപ്പെട്ടു. ഫിക്ഷനോ നോണ്‍ ഫിക്ഷനോ ആകട്ടെ, ഏതു കൃതിയും പൂര്‍ണ്ണമാകുന്നത് അനുവാചകനിലൂടെയാണ്. ചിന്താ […]
The post നിരോധനമല്ല, വേണ്ടത് സംവാദമെന്ന് ആനന്ദ് appeared first on DC Books.