സിനിമയുടെ ഗുണം കൊണ്ടുമാത്രം പടം ഓടണമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉത്തേജനമാണ് സെവന്‍ത് ഡേ എന്ന ചിത്രമെന്ന് ബാലചന്ദ്രമേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് മലയാളസിനിമയിലെ സകലകലാവല്ലഭന്‍ രംഗത്ത് വന്നിരിക്കുന്നത്. ചിത്രം അനുകരണമാണെന്ന വിമര്‍ശനത്തിനും അദ്ദേഹം ചുട്ട മറുപടി നല്‍കുന്നുണ്ട്. ഹംഗേറിയന്‍ ചിത്രത്തിന്റെ പകര്‍പ്പാണ് സെവന്‍ത് ഡേ എന്ന ആരോപണത്തെ മേനോന്‍ ഖണ്ഡിക്കുന്നത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സുകുമാരക്കുറുപ്പ് സംഭവത്തെ എടുത്തുകാട്ടിയാണ്. സംവിധായകന്‍ ശ്യാംധറിനൊപ്പം നായകന്‍ പൃഥ്വിരാജിനെയും ബാലചന്ദ്രമേനോന്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു. പക്‌ഷെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചുകഴിയുമ്പോള്‍ […]
The post സെവന്‍ത് ഡേയെ അഭിനന്ദിച്ച് ബാലചന്ദ്രമേനോന്‍ appeared first on DC Books.