ആധുനിക ഹിന്ദി സാഹിത്യത്തിന്റെയും ഹിന്ദി നാടക വേദിയുടെയും പിതാവായി കരുതപ്പെടുന്ന ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ, കറുത്ത ഹാസ്യത്താല്‍ സമൃദ്ധമായ ‘അന്ധേര്‍ നഗരി ചൗപട്ട് രാജ’ എന്ന നാടകത്തെ അധികരിച്ചാണ് ആനന്ദ് ഗോവര്‍ധന്റെ യാത്രകള്‍ എഴുതിയത്. ഒന്നര നൂറ്റാണ്ട് മുമ്പെഴുതപ്പെട്ട പ്രഹസനത്തില്‍ നിന്ന് ഇറങ്ങിനടന്നതാണ് ഗോവര്‍ധന്‍. 1995ല്‍ രചിച്ച നോവലിലൂടെ ഗോവര്‍ധന്‍ നടന്നുകയറിയത് സാഹിത്യത്തിന്റെ ഉത്തുംഗശൃംഗങ്ങളിലേക്കായിരുന്നു. ചരിത്രവും പുരാണവും ഭാവനയും കെട്ട് പിണഞ്ഞു കിടക്കുന്നതാണ് നോവലിന്റെ ആഖ്യാന രീതി. നിരപരാധിയായിട്ടും ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവര്‍ധന്റെ മുമ്പില്‍ അനീതിയുടെ അനന്തവിസ്മൃതിയിലാണ്ട ലോകത്തില്‍ […]
The post ഗോവര്‍ധന്റെ യാത്രകള്‍ പതിനഞ്ചാം പതിപ്പില്‍ appeared first on DC Books.