ചില കുട്ടികള്‍ക്ക് ചരിത്രം ആവേശമുണര്‍ത്തുന്ന വിഷയമാണെങ്കില്‍ മറ്റു ചിലര്‍ക്ക് അതൊരു ബാലികേറാമലയാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലമായ ചരിത്രമാകട്ടെ അതിബൃഹത്തായി പടര്‍ന്നു കിടക്കുന്ന വൃക്ഷങ്ങളുള്ള ഒരു നിബിഡവനം പോലെയാണ്. എത്ര മിടുക്കനായ കുട്ടിയും ഒന്നു പകച്ചുപോകുമെന്ന് തീര്‍ച്ച. കുട്ടികളുടെ മനസ്സറിഞ്ഞ ബാലസാഹിത്യകാരനും പണ്ഡിതനുമായ വി.മാധവന്‍ നായര്‍ എന്ന മാലി കൊച്ചുകൂട്ടുകാര്‍ക്കായി തയ്യാറാക്കിയ പുസ്തകമാണ് കുട്ടികള്‍ക്ക് ഇന്ത്യാചരിത്രം. നമ്മുടെ നാടിന്റെ ചരിത്രകഥകള്‍ കുട്ടികള്‍ക്ക് ആസ്വാദ്യകരമാകും വിധത്തില്‍ സരസവും ലളിതവുമായി പറഞ്ഞിരിക്കുകയാണ് ഇതില്‍ അദ്ദേഹം. ഒരേസമയം ചരിത്രം വായിച്ചുവെന്നും കഥ കേട്ടുവെന്നും […]
The post ഇന്ത്യാചരിത്രം കുട്ടികള്‍ക്ക് appeared first on DC Books.