ലൈംഗികാരോപണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഗോവ സര്‍ക്കാരിന് നോട്ടീസയച്ചു. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. ഏപ്രില്‍ 10നാണ് തേജ്പാല്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ 152 സാക്ഷികളുണ്ടെന്നും ഇവരെ വിസ്തരിക്കാന്‍ സമയമെടുക്കുമെന്നു കാണിച്ചാണ് അപേക്ഷ നല്‍കിയത്. ഗോവ പോലീസ് ഫിബ്രവരി പതിനേഴിനാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു മാസത്തിനുള്ളില്‍ വിചാരണം പൂര്‍ത്തിയാക്കണമെന്നും തേജ്പാല്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്താണ് സുപ്രീം […]
The post തേജ്പാലിന്റെ ജാമ്യാപേക്ഷയില്‍ ഗോവ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ് appeared first on DC Books.