തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെക്കുറിച്ച് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. അമിക്കസ് ക്യൂറിയുടെ എല്ലാ ശുപാര്‍ശയും അംഗീകരിക്കാനാവില്ലെന്നും രാജകുടുംബം അറിയിച്ചു. സാക്ഷികളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അമിക്കസ് ക്യൂറി മൊഴികളില്‍ പലതും രേഖപ്പെടുത്തിയത്. ഇക്കാര്യങ്ങളില്‍ പലതും സാക്ഷികള്‍ പുറത്തു പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് തള്ളണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്നും രാജകുടുംബം വ്യക്തമാക്കി. എന്നാല്‍ ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടിനെ പൂര്‍ണമായും എതിര്‍ക്കില്ലെന്നും രാജകുടുംബം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചാല്‍ അതു […]
The post അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഏകപക്ഷീയം: രാജകുടുംബം appeared first on DC Books.