‘പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ?… ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച ബഷീറിന്റെ ലഘുനോവല്‍ ‘പ്രേമലേഖനം‘ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ജനലക്ഷങ്ങള്‍ വായിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത പ്രേമലേഖനത്തിന്റെ 24-ാമത് പതിപ്പ് പുറത്തിറങ്ങി. കേശവന്‍ നായരെന്ന യുവാവും സാറാമ്മ എന്ന യുവതിയും തമ്മില്‍ലുള്ള പ്രണയമാണ് പ്രേമലേഖനത്തിലെ ഇതിവൃത്തം. പെറ്റമ്മയില്ലാത്ത സാറാമ്മ ചിറ്റമ്മയാല്‍ ഭരിക്കപ്പെടുന്ന അച്ഛനുമൊത്താണ് താമസിക്കുന്നത്. […]
The post കേശവന്‍ നായര്‍ സാറാമ്മയ്ക്ക് എഴുതിയ ‘പ്രേമലേഖനം’ appeared first on DC Books.