എഴുത്തുകാരിയും മോഹിനിയാട്ടം നര്‍ത്തകിയുമായ സംപ്രീതയുടെ 51 കവിതകളടെ സമാഹാരമാണ് നീറ്റെഴുത്ത്. ആര്‍പ്പുവിളികളോ അത്ഭുതങ്ങളോ ഇല്ലാത്ത തുള്ളികളുടെ ഒഴുക്ക് ഒരു പെണ്ണിന്റെ ജീവിതം തന്നെയാണ്. ഈ കവിതകളില്‍ പെണ്മ കൃത്യമായി അടയാളപ്പെടുന്നത് ആണിഷ്ടങ്ങളെ കുതിപ്പിക്കാനോ പ്രത്യയശാസ്ത്രപരമായ ബാദ്ധ്യതയാലോ അല്ല. മുണ്ട് മാടിക്കുത്താനോ ഇല്ലാമീശ പിരിക്കാനോ പരിഭ്രമിക്കും വിധത്തിലുള്ള പെണ്ണെഴുത്തിനില്ലാത്ത ഒരു നീര്‍മാതളച്ചൂരം ഇവയ്ക്കുണ്ടുതാനും. പ്രശസ്തകവി റഫീഖ് അഹമ്മദ് സംപ്രീതയുടെ കവിതകളെക്കുറിച്ചെഴുതിയ വരികളാണിത്. നീരിലെ എഴുത്തെന്നും നീറ്റെലിന്റെ ഒഴുക്കെന്നും അര്‍ത്ഥം കല്പിക്കാവുന്ന ഈ സമാഹാരത്തിലെ കവിതളിലോരൊന്നിലും ഏതോ ഒരു നീറ്റമുണ്ട്. [...]
↧