മദ്യത്തില്‍ നിന്നും സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദ്യനിരോധനം ഒറ്റയടിക്കു നടപ്പിലാക്കാന്‍ കഴിയില്ല. മദ്യാസക്തി കുറച്ചു കൊണ്ടു വരികയാണ് വേണ്ടത്. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് ലൈസന്‍സ് അനുവദിക്കുകയില്ലന്നും അദ്ദേഹം വ്യക്തമാക്കി. മദ്യാസക്തി കുറയ്ക്കാതെയുള്ള മദ്യനിരോധനം സാമൂഹ്യവിപത്തിന് കാരണമാകും. മദ്യത്തിലൂടെ ലഭിക്കുന്നതിനേക്കാള്‍ എത്രയോ വലിയ നഷ്ടമാണ് മറ്റ് രീതിയിലുണ്ടാകുന്നത്. വാഹനാപകടങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, കുടുംബജീവിതം തകരുന്നതും അങ്ങനെ സാമൂഹിക […]
The post മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാര്‍ : മുഖ്യമന്ത്രി appeared first on DC Books.