മലപ്പുറം വളാഞ്ചേരി, വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് ഏപ്രില്‍ 26ന് വൈകുന്നേരം മൂന്നു മണിയോടെ അപകടത്തില്‍പ്പെട്ടത്. ടാങ്കറില്‍നിന്നു ചോര്‍ച്ച ഇല്ലെന്നു ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് തിരക്കേറിയ കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അപകടമേഖലയ്ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു. വട്ടപ്പാറയിലും സമീപപ്രദേശങ്ങളിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇവിടുത്തെ വൈദ്യുത ബന്ധവും വിച്ഛേദിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ […]
The post മലപ്പുറം വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: വാതകച്ചോര്‍ച്ചയില്ല appeared first on DC Books.