ശ്രേഷ്ഠഭാഷാ പദവിയുടെ നിറവില്‍ നില്‍ക്കുന്ന അമ്മ മലയാളത്തിനു കൂടുതല്‍ കരുത്തേകാന്‍ ഔദ്യോഗിക ഭാഷാനിയമത്തിന്റെ കരടില്‍ ചില ശ്രദ്ധേയമായ ശുപാര്‍ശകള്‍. കരടുബില്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ മലയാള ഭാഷാ നിയമം പാസാക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മലയാളം മാധ്യമമായി പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ശതമാനത്തില്‍ കുറയാതെ ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് കരടില്‍ ശുപാര്‍ശ ചെയ്തു. ഒപ്പം, എല്ലാ പ്രവേശന പരീക്ഷകളിലും ഇതര ഭാഷകളിലുള്ള നൈപുണ്യം പരിശോധിക്കുന്ന ചോദ്യങ്ങളൊഴികെയുള്ളവ മലയാളത്തില്‍ ലഭ്യമാക്കണം. […]
The post മലയാളത്തിന് കരുത്തേകാന്‍ ശുപാര്‍ശകള്‍ appeared first on DC Books.