ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദി അടക്കം 683 പേര്‍ക്ക് വധശിക്ഷ. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈജിപ്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നല്‍കുന്നത് ആദ്യമാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി അനുയായികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. തെക്കന്‍ പ്രവിശ്യയായ മിനിയയിലുണ്ടായ കലാപത്തില്‍ പങ്കെടുത്ത മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികള്‍ക്കെതിരെയാണ് വിചാരണ നടക്കുന്നത്. ഒരു പോലീസുകാരനെ കൊലചെയ്യുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തതിന്റെ പേരിലാണ് ഈജിപ്ഷ്യന്‍ കോടതിയുടെ വിവാദ നടപടി. […]
The post ഈജിപ്തില്‍ 683 മുസ്ലിം ബ്രദര്‍ഹുഡ് അനുയായികള്‍ക്ക് വധശിക്ഷ appeared first on DC Books.