കുരുമുളകിനും റബ്ബറിനും തെങ്ങിനും കൊക്കോയ്ക്കുമൊപ്പം അല്ലലില്ലാതെ ജീവിക്കുകയായിരുന്നു അസ്സല്‍ നസ്രാണിയായ ജോയിയും കെട്ട്യോള്‍ ആന്‍സിയും അവരുടെ രണ്ട് കുട്ടികളും. വക്കീലും ശകലം കേരളാ കോണ്‍ഗ്രസിന്റെ ഉപദ്രവുമുള്ള സണ്ണിയാണ് കാമുകീകാമുകന്മാരായ ആനിയെയും സാംകുട്ടിയെയും ജോയിയുടെ വീട്ടില്‍ എത്തിച്ചത്. അങ്ങനൊരു വര്‍ഗ്ഗത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് അയാള്‍ അവരെ തന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രത്യേക സാഹചര്യത്തില്‍ അയാള്‍ക്ക് ആ കമിതാക്കളുടെ പ്രണയ സംരക്ഷകനാവേണ്ടി വന്നു. ജോയിയുടെ ജീവിതത്തില്‍ ചിരിയും സസ്‌പെന്‍സും നിറഞ്ഞ സംഭവങ്ങളുടെ തുടക്കമാവുകയാണ് കാമുകീകാമുകന്മാരുടെ വരവ്. […]
The post പ്രണയസംരക്ഷകനായ ജോയിയുടെ കഥ appeared first on DC Books.