ഓം നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം (നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനീശ്വരനെ ഞാന്‍ പ്രണമിക്കുന്നു) ഭാരതീയ ജ്യോതിഷത്തില്‍ നടുനായകത്വം വഹിക്കുന്ന ഗ്രഹം ശനിയാണ്. ശനിദോഷത്തിനും ശനിദശാകാലത്തിനും ജ്യോതിഷത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. പൂര്‍ണ്ണമായും ഒരു പാപഗ്രഹമായാണ് ശനിയെ വിശ്വാസികളില്‍ ഭൂരിഭാഗവും കാണുന്നതെങ്കിലും, അതല്ല യാഥാര്‍ത്ഥ്യം. ഭയഭീതിയുണര്‍ത്തുന്ന, നിഗൂഢത ചൂഴ്ന്നുനില്‍ക്കുന്ന ശ്വനീശ്വരനെക്കുറിച്ച് അറിവു പകരുന്ന കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നോ ഉണ്ടെങ്കില്‍ തന്നെ ഇന്ന് ലഭ്യമല്ലെന്നോ പറയാം. […]
The post ശനിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു പുസ്തകത്തില്‍ appeared first on DC Books.