ഒരാശയം വിനിമയം ചെയ്യാനുള്ള രണ്ട് പ്രധാന മാര്‍ഗ്ഗങ്ങളാണ് സിനിമയും സാഹിത്യവും. അതില്‍ തന്നെ സാഹിത്യശീലങ്ങളെ വെട്ടിച്ചു കയറാന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ എഴുത്തിന്റെ പുതിയ സഞ്ചാരമാര്‍ഗ്ഗങ്ങളുണ്ട്. ഇവ മൂന്നിനെയും ഇണക്കിക്കൊണ്ട് ഒരു പുതിയ കഥ പറയുകയാണ് അന്‍വര്‍ അബ്ദുള്ളയുടെ റിപ്പബ്ലിക് എന്ന നോവല്‍. രണ്ട് വ്യത്യസ്ത കഥകളെ ഇഴ ചേര്‍ത്ത് മൂന്നാമതൊരു കഥ അതിനുള്ളില്‍ ഇതള്‍ വിരിക്കുന്ന രചനാതന്ത്രം അത്യന്തം പുതുമയാണെന്നതില്‍ സംശയമില്ല. ആദ്യസിനിമയിലൂടെ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകന്റെ യാത്രയിലൂടെയാണ് റിപ്പബ്ലിക് ആരംഭിക്കുന്നത്. […]
The post എഴുത്തിന്റെ പുതിയ വഴി appeared first on DC Books.