ചെന്നൈ റയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം ഉണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി സൂചന. സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌റ്റേഷന്‍ പരിസരത്തു നിന്നു പിടികൂടിയ ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം, സ്‌ഫോടനത്തിന് പിന്നില്‍ ഭീകര സംഘടനകളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എല്‍ടിടിഇയെയും ഐഎസ്എയേയുമാണ് സംശയിക്കുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെ ഒന്‍പതാം നമ്പര്‍ […]
The post ചെന്നൈ സ്‌ഫോടനം: രണ്ടു പേര്‍ പിടിയില്‍ appeared first on DC Books.