ഇറച്ചിക്കോഴിയുടെ വില കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.പി മോഹനന്‍. വിലക്കയറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബി സൃഷ്ടിച്ചിരിക്കുന്നത് കൃത്രിമ ക്ഷാമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം കേരളത്തിലെത്തുന്ന കോഴികളുടെ ഉറവിടം എന്നു വിശേഷിപ്പിക്കാവുന്ന തമിഴ്‌നാട്ടിലും വില ഉയരുകയാണെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കിലോയ്ക്ക് നൂറുരൂപയാണിപ്പോള്‍ അതിര്‍ത്തിക്കപ്പുറത്തെ വില. കോഴിയിറച്ചിക്ക് 150 രൂപ. ഉല്പാദനച്ചിലവിലുണ്ടായ ഭീമമായ വര്‍ദ്ധനയാണ് വിലക്കയറ്റത്തിനു പിന്നില്‍ എന്ന് കര്‍ഷകര്‍ പറയുന്നു. കിലോയ്ക്ക് എട്ടു രൂപയാണ് കോഴിത്തീറ്റവില വര്‍ദ്ധിച്ചത്. ഇതുമൂലം ഒരുകിലോ കോഴിയിറച്ചിയുടെ ഉല്പാദനച്ചിലവ് എഴുപത് [...]
The post കോഴിവില കുറയ്ക്കാന്‍ നടപടിയെന്ന് മന്ത്രി: തമിഴ്‌നാട്ടിലും വില ഉയരുന്നു appeared first on DC Books.