കെ എസ് ആര്‍ ടി സി നേരിടുന്ന രൂക്ഷമായ ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ചുവരികയാണ്. കെ എസ് ആര്‍ ടി സി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഇതു സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. [...]
The post സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യം പരിഗണനയില്‍ appeared first on DC Books.