ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. മൂന്നാം മുന്നണിയെ പിന്തുണക്കുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ സംഘടനാപരമായി ശക്തമാക്കാന്‍ ഇതാണ് നല്ലതെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. മൂന്നാം മുന്നണിയെ പിന്തുണയ്ക്കാന്‍ തയാറാണെന്ന മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചു. ബിജെപി അധികാരത്തിലേറുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി […]
The post ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും : രാഹുല്‍ ഗാന്ധി appeared first on DC Books.