കൊതിയും പേടിയും മാവുണ്ടേ മാവിന്മേല്‍ മാങ്ങയുണ്ടേ മാവിന്റെ ചോട്ടിലോ ഞാനുമുണ്ടേ ഞാനുണ്ടെനിക്കൊരു വായയുണ്ടേ വായ നിറച്ചും കൊതിയുമുണ്ടേ തേനൂറും ചക്കരമാമ്പഴങ്ങള്‍ മാവെന്നെക്കാട്ടിക്കൊതിപ്പിക്കുന്നു കാറ്റൊന്നുമീവഴിക്കെത്തുന്നീല കാണുന്നില്ലണ്ണാറക്കണ്ണനേയും അച്ഛനിറയത്തിരിപ്പില്ലെന്നാ ലണ്ണാറക്കണ്ണനാമിപ്പോഴീ ഞാന്‍ വീണ്ടും ഒരു മാമ്പഴക്കാലത്തിലൂടെ കടന്നു പോകുമ്പോള്‍ ഒരു മാവിന്‍ ചുവടും കൊതിപ്പിച്ചുകൊണ്ട് കുലകുലയായി തൂങ്ങിക്കിടക്കുന്ന ചക്കരമാമ്പഴങ്ങളും അണ്ണാറക്കണ്ണാന്മാരും ഓര്‍മ്മയില്‍ ഓടിവരുന്നുണ്ടോ? കുട്ടിക്കാലത്തിന്റെ ഇതുപോലുള്ള മധുരങ്ങളെ കുട്ടിക്കവിതകളില്‍ നിറച്ചു വെച്ചാണ് കുഞ്ഞുങ്ങള്‍ക്കു വേണ്ടി ജീവിച്ച കുഞ്ഞുണ്ണിമാഷ് വിടപറഞ്ഞു പോയത്. മുന്‍ഗാമികളോ പിന്‍ഗാമികളോ ഇല്ലാത്ത രചനാസമ്പ്രദായം കൊണ്ട് ശ്രദ്ധേയമായ കുഞ്ഞുണ്ണി […]
The post കുഞ്ഞുണ്ണി മാഷിന്റെ വലിയ കുട്ടിക്കവിതകള്‍ appeared first on DC Books.