ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. സര്‍ക്കാരിന് ബാറുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മാത്രമാണ് താല്‍പര്യമെന്നും കോടതി പറഞ്ഞു. ബീവറേജസ് കോര്‍പ്പറേഷന്‍ അടക്കമുളള പൊതുമേഖലാ സ്ഥാപനങ്ങളോട് സര്‍ക്കാരിനു ചിറ്റമ്മ നയമാണെന്നു കോടതി വിമര്‍ശിച്ചു. മദ്യവില്‍പന കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിക്കാത്ത സര്‍ക്കാരിനെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് വിമര്‍ശിച്ചു. ഡല്‍ഹിയിലെ മദ്യവില്‍പ്പനരീതി ഇവിടെയും മാതൃകയാക്കാവന്നതാണെന്ന് കോടതി പറഞ്ഞു. ഡല്‍ഹി മെട്രോയെ മാതൃകയാക്കാമെങ്കില്‍ മദ്യവില്‍പനയുടെ കാര്യത്തിലും അതിന് കഴിയുമെന്നും കോടതി പറഞ്ഞു. കൊല്ലം […]
The post ബീവറേജസ് കോര്‍പ്പറേഷനോട് സര്‍ക്കാറിന് ചിറ്റമ്മനയം: ഹൈക്കോടതി appeared first on DC Books.