വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെ തുടര്‍ന്ന് തല്കാലത്തേക്ക് നിര്‍ത്തിവെച്ചു. സമരക്കാരുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചത്. സമര സമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസും ജില്ലാ ഭരണകൂടവും ഒഴിപ്പിക്കല്‍ നടപടിക്കായി മെയ് 3ന് രാവിലെ എത്തിയത്. ഇവിടെ കൈയേറി കുടില്‍കെട്ടി താമസിക്കുന്നവര്‍ എന്തുവന്നാലും ഒഴിയാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രതിഷേധം തീര്‍ത്തതോടെ […]
The post വയനാട്ടിലെ ഭൂമി ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു appeared first on DC Books.