മലയാളസിനിമയുടെ പിതാവ് ജെ.സി ദാനിയലിന്റെ ജീവിതകഥ പറയുന്ന കമല്‍ചിത്രം സെല്ലുലോയിഡിന് വിതരണക്കാരുടെ സംഘടന വിലക്കേര്‍പ്പെടുത്തി. എന്നാല്‍ വിലക്ക് വകവെയ്ക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു. ഫെബ്രുവരി 15ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാവ് കൂടിയായ കമലിന്റെ തീരുമാനം. 2011ല്‍ വിതരണക്കാര്‍ സിനിമകള്‍ പുറത്തിറക്കാതെ തിയേറ്ററുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കാലത്ത് വിലക്ക് വകവെയ്ക്കാതെ കമല്‍ തന്റെ സ്വപ്നസഞ്ചാരി എന്ന ചിത്രം പ്രദര്‍ശനത്തിനെര്‍ത്തിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോള്‍ കമലിന്റെ ചിത്രത്തെ വിലക്കിയിരിക്കുന്നത്. വിലക്കിനെതിരെ കമല്‍ ഫെഫ്കയ്ക്കും നിര്‍മ്മാതാക്കളുടെ [...]
The post സെല്ലുലോയിഡിന് വിതരണക്കാരുടെ വിലക്ക് appeared first on DC Books.