കനത്ത മഴയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. ശക്തമായ മഴയില്‍ ഒരു മലയുടെ ഭാഗം ഒന്നാകെ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 215 കുടുംബങ്ങള്‍ താമസിച്ചിരുന്ന അര്‍ഗോ ഗ്രാമം പൂര്‍ണമായും അപ്രത്യക്ഷമായി. വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ അടുത്തടുത്ത വീടുകളിലായി കഴിഞ്ഞ നൂറുകണക്കിന് ആളുകളാണ് ഒരുനിമിഷം കൊണ്ട് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. പ്രദേശത്തുനിന്ന് 350 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി യു.എന്‍ അറിയിച്ചു. അത്യാഹിതം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടതോടെ മണ്ണിനടിയില്‍ നിന്ന് ജീവനോടെ ഇനി ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന പ്രതീക്ഷയും […]
The post അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചില്‍: മരണം 2100 കവിഞ്ഞു appeared first on DC Books.