നീര്‍മാതളപ്പൂക്കളുടെ സുഗന്ധവും നൈര്‍മ്മല്യവുമുള്ള ഒരു പിടി രചനകള്‍ മലയാളിക്ക് സമ്മാനിച്ച സാഹിത്യകാരിയാണ് മാധവിക്കുട്ടി. കുസൃതികളും, നിഷ്‌കളങ്കതയും ഇഴ ചേര്‍ന്ന അവരുടെ കുട്ടിക്കാലത്തിന്റെ മധുരസ്മരണകള്‍ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് ബാല്യകാല സ്മരണകള്‍. കൊല്‍ക്കത്തയിലും, തറവാട്ടിലുമായി ചിലവഴിച്ച കുട്ടിക്കാലം വായനക്കാരന് മുന്നില്‍ തുറന്നു കാട്ടുകയാണ് മാധവിക്കുട്ടി ഈ പുസ്തകത്തില്‍. പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് തറവാടും കൊല്‍ക്കത്തയിലെ ലാന്‍സ്ഡൗണ്‍ റോഡിലെ വസതിയുമെല്ലാം മാധവിക്കുട്ടിയുടെ ഓര്‍മ്മകളില്‍കൂടി പുസ്തകത്തിന്റെ വരികളില്‍ നിറയുന്നു. വളര്‍ച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈര്‍മ്മല്യത്തിന്റേതുമായ […]
The post നഷ്ടബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍ appeared first on DC Books.