ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ വാതകച്ചോര്‍ച്ച. പ്ലാന്റിലെ ബുള്ളറ്റ് ടാങ്കറില്‍ നിന്നും വാതകം പകരുന്നതിനിടെയാണ് എമര്‍ജന്‍സി വാല്‍വ് തുറന്ന് വാതക ചോര്‍ച്ചയുണ്ടായത്. അമിതമായ മര്‍ദ്ദം മൂലമാണ് ചോര്‍ച്ച ഉണ്ടായതെന്നാണ് സൂചന. ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവച്ചു. ജീവനക്കാരെ മുഴുവന്‍ പുറത്തിറക്കുകയും പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. വാല്‍വ് അടച്ച് വാതകച്ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സും ഐഒസി അധികൃതരും തുടരുകയാണ്. യാതൊരു തരത്തിലുള്ള അപകടസാധ്യതയും സ്ഥലത്തില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഐഒസി അധികൃതര്‍ അറിയിച്ചു.
The post ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ വാതകച്ചോര്‍ച്ച appeared first on DC Books.