ഉറൂബ് എന്ന വാക്കിന് പേര്‍ഷ്യന്‍ ഭാഷയില്‍ നിത്യ യൗവനം എന്നാണര്‍ത്ഥം. പി.സി കുട്ടികൃഷ്ണന്‍ ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചത് എന്തു കാരണത്താലായാലും ഒരു കാര്യം തീര്‍ച്ച. നിത്യ യൗവനം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ സുന്ദരികളുടേയും സുന്ദരന്മാരുടേയും കഥ പറയാനും ആ നോവല്‍ മനുഷ്യവംശത്തിലെ എല്ലാ സുന്ദരീ സുന്ദരന്മാര്‍ക്കായി സമര്‍പ്പിക്കുവാനും കഴിയൂ. അമ്പത്താറു വര്‍ഷമായി മലയാള സാഹിത്യാകാശത്തില്‍ ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ത്തു നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, […]
The post എല്ലാ സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കുമായി ഒരു പുസ്തകം appeared first on DC Books.