കെ.സി വേണുഗോപാലിനെതിരെ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍. അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളോങ്ങരുത്. വേണുഗോപാലിനെ വിമര്‍ശിച്ചതിന് കെപിസിസിയുടെ അച്ചടക്ക നടപടിക്കു മറുപടിയായി നല്‍കിയ കത്തിലാണ് ഷാനിമോളുടെ വിശദീകരണം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരേയും കത്തില്‍ ഷാനിമോള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വിമര്‍ശനത്തില്‍ തെളിവു വേണമെന്ന സുധീരന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല. സുധീരന് ഇപ്പോള്‍ വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണെന്ന് പറഞ്ഞ ഷാനിമോള്‍ സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താന്‍ സുധീരന്‍ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നുവെന്നും പറഞ്ഞു. സംഘടനാ മര്യാദ വച്ചു […]
The post വേണുഗോപാലിനെതിരെ പറഞ്ഞതില്‍ തെറ്റില്ല: ഷാനിമോള്‍ ഉസ്മാന്‍ appeared first on DC Books.