തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് അഭിനയിക്കാന്‍ എത്തിയത്. ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കുന്ന ചിത്രം കോട്ടയത്ത് തുടങ്ങി. കുഞ്ചാക്കോ ബോബനും ബിജുമേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട പന്ത്രണ്ടു വയസ്സുകാരന്‍ ബംഗാളിയെ ഇന്നസെന്റ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകാത്ത വിധത്തില്‍ അഭിനയം തുടരുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി.
The post ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്കു മുന്നില്‍ appeared first on DC Books.