പല തരത്തിലും പല ഭാവത്തിലുമുള്ള പോലീസ് ഓഫീസര്‍മാരെ അവതരിപ്പിച്ചു കഴിഞ്ഞവരാണ് പൃഥ്വിരാജും ബിജുമേനോനും. ഒരിക്കല്‍ കൂടി ഇവര്‍ കാക്കിക്കുപ്പായം അണിയുകയാണ്. കാണികളെ ചിരിപ്പിക്കാനാണ് ഇരുവരും ഇത്തവണ കാക്കിയണിയുന്നതെന്ന വ്യത്യാസമുണ്ട്. തിരക്കഥാകൃത്ത് ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമായ തമാര്‍ പടാറിലാണ് ഇവരുടെ വേഷപ്പകര്‍ച്ച. എസ്.പി പൗരന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജമ്പര്‍ തമ്പി എന്ന ഉദ്യോഗസ്ഥനായി ബിജുവും എത്തുന്നു. സുകുമാരക്കുറുപ്പിനെ അന്വേഷിക്കുന്ന ഇവരുടെ നീക്കങ്ങളാണ് സിനിമയില്‍ ചിരി വിതറുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്ത് […]
The post പൃഥ്വിരാജും ബിജുമേനോനും വീണ്ടും കാക്കി അണിയുന്നു appeared first on DC Books.