ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് സുപ്രീം കോടതി. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമം വ്യവസ്ഥചെയ്യുന്ന 25 ശതമാനം സംവരണം ഇത്തരം സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സഹായമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമല്ല. അതേസമയം, മറ്റ് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ വരും. പ്രൈമറി ക്ലാസുകളില്‍ മാതൃഭാഷ കുട്ടികളില്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഭാഷയാണ് പഠിക്കേണ്ടതെന്ന് കുട്ടിയും രക്ഷകര്‍ത്താവുമാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനാ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട […]
The post ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ല: സുപ്രീം കോടതി appeared first on DC Books.