പൂര്‍ണ്ണ ജീവിതത്തിനുള്ള ചര്യയാണ് യോഗ. സമഗ്രവും ആത്മീയമായ പരിശീലനപദ്ധതിയാണിത്. ശരീരത്തിന്റേയോ ബുദ്ധിയുടേയോ മാത്രമല്ല, ആന്തരികചോദനയുടെകൂടി അധ്യയനമാണ് യോഗ. തിന്മയില്‍ നിന്നും നന്മയിലേയ്ക്കും നന്മയില്‍ നിന്ന് വിശുദ്ധിയിലേയ്ക്കും അതില്‍ നിന്ന് നിത്യമായ ദിവ്യതേജസ്സിലേയ്ക്കും ഉയരാനുള്ള അതിശയകരമായ മാര്‍ഗമാണ് യോഗ കാണിച്ചുതരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരിയായ ജീവിതരീതിയുടെ കലയാണ് യോഗ. ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിനും മനസ്സിനും വേണ്ടിയുള്ള യോഗയുടെ സമഗ്രപാഠങ്ങള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് സ്വാമി ശാന്തി ധര്‍മാനന്ദ സരസ്വതിയുടെ ദി ഹോളിസ്റ്റിക് യോഗ. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സമഗ്രയോഗ. അഷ്ടാംഗയോഗം എന്ന […]
The post യോഗയുടെ സമഗ്രപാഠങ്ങള്‍ appeared first on DC Books.