വിദ്യാഭ്യാസത്തിന്റെ രീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓരോ വര്‍ഷങ്ങളിലും അത് കൂടുതല്‍ കൂടുതല്‍ പ്രായോഗിക പാഠങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാഠ്യപദ്ധതിയില്‍ പലപ്പോഴും ഇത്തരം പരീക്ഷണ പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ശാസ്ത്രതത്വങ്ങള്‍ സ്വയം പരീക്ഷിച്ച് പഠിക്കാനും അനിത ബെന്നറ്റ് തയ്യാറാക്കിയ ശാസ്ത്ര പഠനസഹായിയാണ് സമ്പൂര്‍ണ്ണ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍. ജീവശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, ഗഗനശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ അടിസ്ഥാന ശാസ്ത്രപഠനത്തിന് സഹായിക്കുന്ന ലളിതമായ […]
The post ശാസ്ത്രപഠനം അനായാസമാക്കാന്‍ ഒരു സഹായി appeared first on DC Books.