രാമായണത്തിനും മഹാഭാരതത്തിനും ഉണ്ടായതു പോലെ പാഠഭേദങ്ങള്‍ ഭാരതത്തില്‍ ഒരു കൃതിയ്ക്കും ഉണ്ടായിട്ടില്ല. ഒരു അഭിമുഖത്തില്‍ ആനന്ദ് അഭിപ്രായപ്പെട്ടത് പുരാണേതിഹാസങ്ങള്‍ക്ക് അന്തമില്ലാതെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ ശില്പത്തിന്റെ സ്വഭാവമുണ്ടെന്നാണ്. വിവിധപ്രദേശങ്ങളിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ പങ്കെടുക്കുകയും അവയില്‍ സ്വന്തം അംശങ്ങള്‍ പണിതു ചേര്‍ത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ് അടുത്ത തലമുറയിലേക്ക് പ്രചരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ആനന്ദ് സൂചിപ്പിച്ചത്. പുരാണേതിഹാസങ്ങളിലെ മൗനങ്ങളെയും തമസ്‌കരിക്കപ്പെട്ട ഭാഗങ്ങളെയും ആഴത്തില്‍ പഠിച്ച് അവയ്ക്ക് പുതിയ മാനങ്ങള്‍ ചമച്ച കൃതികള്‍ എല്ലായ്‌പോഴും വായനക്കാരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. അത്തരത്തില്‍ […]
The post രാവണന്‍ എന്ന പെരുമാള്‍ appeared first on DC Books.