മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. സുപ്രീം കോടതി വിധി മറികടക്കാന്‍ 2006ല്‍ കേരളം കൊണ്ടുവന്ന ഡാം സുരക്ഷ അതോറിറ്റി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയായി ഉയര്‍ത്തണമെന്നും വിധിച്ചു. ഡാമിന് യാതൊരു സുരക്ഷ പ്രശ്‌നവുമില്ലെന്നും കേരളം ഡാം സുരക്ഷ അതോറിറ്റി നിയമം പാസാക്കിയത് സുപ്രീം കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. അപകടാവസ്ഥയിലുള്ള നിലവിലെ അണക്കെട്ടിനു പകരം പുതിയത് നിര്‍മിക്കണമെന്നാണ് […]
The post മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി: ഡാം സുരക്ഷാ നിയമം റദ്ദാക്കി appeared first on DC Books.