‘സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ.ഇ.കെ യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടോ, ഇടയ്ക്കിടെ അനുഗ്രഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തുപോയി. പ്രത്യേകിച്ച് ഈ കഥാസമാഹാരത്തില്‍ നിന്ന് ഞാനാദ്യം വായിക്കാനിടയായ ‘നവംബര്‍’,'ഓട്ടോഗ്രാഫ് ‘, സീതായനം തുടങ്ങിയവയില്‍ ആ മാധവിക്കുട്ടി സ്പര്‍ശം കൂടുതലില്ലേ എന്ന സന്ദേഹം. സ്‌നേഹം ദൗര്‍ബല്യമാകുന്ന കഥാപാത്രങ്ങള്‍, സ്‌നേഹത്തിനു മുന്നില്‍ സര്‍വ്വവും മറക്കുന്ന സ്ത്രീത്വം, ഏറെ പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും പന്നെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനുമിടയില്‍ ചാഞ്ചാട്ടമനുഭവിക്കുന്ന ഭാഷ, നിറങ്ങളുടെ അതിസുന്ദരമായ ഇഴുകിച്ചേരല്‍.’ ഖദീജ മുംതാസ് തന്റെ അവതാരികയില്‍ നീലലോഹിതത്തെക്കുറിച്ച് [...]
The post സ്ത്രീത്വത്തിന്റെ അത്ഭുതഭാവങ്ങളുമായി നീലലോഹിതം appeared first on DC Books.