താങ്ങാനാകാത്ത ജീവിത ദുരിതങ്ങള്‍ക്ക് അറുതി തേടി മണലാരണ്യത്തിന്റെ സ്വപ്‌ന ഭൂമികയില്‍ അഭയം തേടുന്നവരാണ് ഗദ്ദാമമാര്‍. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അകപ്പെട്ടുപോകുന്ന അവര്‍ക്ക് തങ്ങളുടെ ദുരിതങ്ങളില്‍ നിന്ന് ഓടിയൊളിക്കാനുള്ള ഇടമാണ് പലപ്പോഴും ഈ മണല്‍ നഗരങ്ങള്‍. എന്നാല്‍ അവരെ അവിടെ കാത്തിരിക്കുന്നതാകട്ടെ ദുരിതത്തിന്റെ തീരാത്ത വേദനകളും… അറബ് നാട്ടില്‍ ഗദ്ദാമകളായി ജീവിതത്തിന്റ നല്ലകാലം ഹോമിക്കാനാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് സ്വപ്‌ന ഭൂമി തേടി പറക്കുന്ന ഇവരുടെ വിധി. എച്ചില്‍ പാത്രങ്ങള്‍ക്ക് മുന്നില്‍ ഒതുങ്ങിപ്പോകുന്ന ജന്മങ്ങളായി ഗദ്ദാമകള്‍ മാറുന്നു. അല്ലെങ്കില്‍ മരുഭൂമികളിലെ [...]
The post മണല്‍ നഗരങ്ങളിലെ ഗദ്ദാമമാര്‍ appeared first on DC Books.