സി.വി.രാമന്‍പിള്ളയുടെ പ്രശസ്തമായ നോവല്‍ ത്രയത്തില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ നോവല്‍ മാര്‍ത്താണ്ഡവര്‍മ്മയാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രസിദ്ധീകൃതമായി നൂറ്റി ഇരുപത്തിമൂന്ന് വര്‍ഷമായിട്ടും, നൂറിലേറെ പതിപ്പുകള്‍ പുറത്തുവന്നിട്ടും കാലം ചെല്ലുന്തോറും ആസ്വാദകര്‍ വര്‍ദ്ധിച്ചുവരുന്ന അപൂര്‍വ്വ സിദ്ധിയാണ് ഈ നോവലിനെ ഒരു ക്ലാസിക് ആക്കുന്നത്. ആഖ്യാനകലയുടെ അടിസ്ഥാന തത്വങ്ങള്‍ അപഗ്രഥിച്ചും ഉദാഹരിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെ അതിശയിക്കുന്ന ഒരു കൃതി മലയാളത്തില്‍ ഉണ്ടായിട്ടില്ല. 1891ല്‍ പ്രസിദ്ധീകൃതമായ ഈ ചരിത്രാഖ്യായികയുടെ ആദ്യകാല പതിപ്പുകള്‍ അനാകര്‍ഷകവും തെറ്റുകള്‍ കുമിഞ്ഞു കൂടിയവയും ആയിരുന്നു. 1973ല്‍ […]
The post മാര്‍ത്താണ്ഡവര്‍മ്മ നാടുവാണ 123 വര്‍ഷങ്ങള്‍ appeared first on DC Books.