മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരിലൊരാളായ മുകേഷ് രചിച്ച മുകേഷ്ബാബു & പാര്‍ട്ടി ഇന്‍ ദുബായ് എന്ന പുസ്തകത്തിന് രണ്ടാം പതിപ്പിറങ്ങി. മോഹന്‍ലാലും ശ്രീനിവാസനും ഉള്‍പ്പടെ മലയാളസിനിമയിലെ പല പ്രധാന അഭിനേതാക്കളും കഥാപാത്രങ്ങളാകുന്ന അതിരസകരമായ ഒരു സംഭവത്തിന്റെ നോവല്‍ രൂപമാണ് ഈ കൃതി. പൊട്ടിച്ചിരിയോടെയല്ലാതെ വായിച്ചുതീര്‍ക്കാന്‍ ഒരാള്‍ക്കുമാവില്ല എന്നു ഗ്യാരന്റി. പ്രിയദര്‍ശനാണ് ഈ കൃതിയ്ക്ക് അവതാരിക എഴുതിയത്. ലണ്ടനിലെ ഒരു കോഫീ ഹൗസില്‍ സമയം കൊല്ലാനായി സുഹൃത്തുക്കളോട് കഥപറഞ്ഞു തുടങ്ങിയ ആര്‍തര്‍ കോനന്‍ ഡോയലുമായി അദ്ദേഹം മുകേഷിനെ ഉപമിക്കുന്നു. [...]
The post വീണ്ടും മുകേഷ്ബാബു & പാര്‍ട്ടി appeared first on DC Books.