പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ആവിഷ്‌കാരമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി. കുട്ടനാട്ടിലെ പാടത്ത് പണിയെടുത്ത് കേരളത്തിനുണ്ണാന്‍ നെല്ലു വിളയിച്ച കര്‍ഷകത്തൊഴിലാളിയുടെ ജീവിതം യഥാര്‍ത്ഥമായി ആവിഷ്‌ക്കരിക്കുകയാണ് തകഴി ഈ നോവലില്‍. തനിക്കു ചുറ്റിനും നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന കോരന്‍ എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍. ജന്മിയുടെ നിലത്താണെങ്കിലും, കൃഷിപ്പണികള്‍ നടത്തുന്നത് കോരനാണ്. […]
The post കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളിയുടെ പോരാട്ടം appeared first on DC Books.