കെസി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന് നടത്തിയ പരാമര്‍ശങ്ങളെല്ലാം സത്യമാണെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. നിയമപരമായി നീങ്ങുകയാണെങ്കില്‍ ഷാനിമോള്‍ ഉസ്മാനു മുഴുവന്‍ തെളിവും നല്കി പിന്തുണയ്ക്കാന്‍ തയാറാണെന്നും ബിജു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജു രാധാകൃഷ്ണന്. കെ.സി.വേണുഗോപാലും സരിതാ നായരുമായുള്ള ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. കെപിസിസി നിര്‍വാഹകസമിതി യോഗത്തിലാണ് ഷാനിമോള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
The post വേണുഗോപാലിനെതിരായ ഷാനിമോളുടെ പരാമര്‍ശം വാസ്തവം: ബിജു രാധാകൃഷ്ണന് appeared first on DC Books.